ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

2011, ഡിസംബർ 17, ശനിയാഴ്‌ച

വേണം മറ്റൊരു കേരളം ക്യാമ്പയിന്‍ പദയാത്ര - ഹരിപ്പാട് മേഖലാ സ്വാഗതസംഘം രൂപീകരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'വേണം മറ്റൊരു കേരളം' വികസന കാമ്പയിന്റെ ഭാഗമായി 2012 ജനുവരി 13ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് 30 ന് ആലുവയില്‍ സമാപിക്കുന്ന പദയാത്രക്ക് ഹരിപ്പാട് സ്വീകരണം നല്‍കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത , ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. എം ചന്ദ്രന്‍, കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീദേവി രാജു, വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോണിക്ക ലാസര്‍, പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിന എന്നിവര്‍ രക്ഷാധികാരികളും മുന്‍ ഹരിപ്പാട് എം. എല്‍. എ ശ്രീ. സി ബി സി വാര്യര്‍ ചെയര്‍മാനും , ശ്രീ പി ചന്ദ്രന്‍ ജനറല്‍ കണ്‍വീനറും, ശ്രീ സത്യജ്യോതി ട്രഷററുമായ നൂറംഗ സ്വാഗത സംഘമാണ് രൂപീകരിച്ചിട്ടുള്ളത്. പദയാത്രാ സ്വീകരണത്തിനുംമായി പബ്ലിസിറ്റി, ജാഥാ സ്വീകരണം , സെമിനാര്‍, പുസ്തകപ്രചരണം, താമസം - ഭക്ഷണം എന്നീ സബ് കമ്മിറ്റി കളും രൂപീകരിച്ചു
2012 – ല്‍ ശാസ്ത്രസാഹിത്യ പരിഷത്തിന് അന്‍പതുവയസ്സ് തികയുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍, പുതിയൊരു കേരളത്തിനായി ശ്കതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് പരിഷത്തിന്റെ കഴിഞ്ഞ വാര്‍ഷിക സമ്മേളനം തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 'വേണം മറ്റൊരു കേരളം' എന്ന പേരില്‍ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ക്യാമ്പയിന് പരിഷത് തുടക്കമിടുകയാണ്. കേരളത്തിന്റെ 12 -ം പദ്ധതിക്ക് സഹായകമാകുമാറ് 16 വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാറുകള്‍, പരിഷത്തിന്റെ 136 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വ്യത്യസ്തവിഷയങ്ങളിലുള്ള പഠനവും തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കി മേഖലാതലത്തിലുള്ള ഇടപെടലുകളും, വീട്ടുമുറ്റക്ലാസ്സുകള്‍, ഗൃഹസന്ദര്‍ശനം, ഡിസംബറില്‍ നടക്കുന്ന ശാസത്ര കലാജാഥ, ചലച്ചിത്രയാത്രകള്‍, ജനുവരിയില്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന രണ്ട് പദയാത്രകള്‍ ഇങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. 2012 ജനുവരി 24, 25 തീയതികളിലാണ് ഹരിപ്പാട് മേഖലയിലൂടെ പദയാത്ര കടന്നു പോകുന്നത്. നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, കരുവാറ്റ എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ