ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

2011, നവംബർ 26, ശനിയാഴ്‌ച

വേണം, മറ്റൊരു കേരളം....


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ഹരിപ്പാട് ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃകാ ഊര്‍ജ്ജഗ്രാമം പരിപാടി കേരളത്തിന് മാതൃകയാകുമെന്ന് ഹരിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം ചന്ദ്രന്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാത്ത് നടക്കുന്ന 'വേണം മറ്റൊരു കേരളം' കാമ്പയിന്റെ ഹരിപ്പാട് മേഖലാതല ഉദ് ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ കെ. മോഹനന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സതിയമ്മ, മെമ്പര്‍മാരായ സിന്ധു, അനില്‍ മിത്ര, എന്‍. എസ്. എസ് കോ- ഓര്‍ഡിനേറ്റര്‍ ബി ബിജു, രാധാകൃഷണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതിക്ക് സഹായകമാകുമാറ് 16 വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാറുകള്‍, പരിഷത്തിന്റെ 136 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വ്യത്യസ്തവിഷയങ്ങളിലുള്ള പഠനവും തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കി മേഖലാതലത്തിലുള്ള ഇടപെടലുകളും, വീട്ടുമുറ്റക്ലാസ്സുകള്‍, ഗൃഹസന്ദര്‍ശനം, ഡിസംബറില്‍ നടക്കുന്ന ശാസത്ര കലാജാഥ, ചലച്ചിത്രയാത്രകള്‍, ജനുവരിയില്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന രണ്ട് പദയാത്രകള്‍ ഇങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഹരിപ്പാട് മേഖലയില്‍ ഹരിപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് കേന്ദ്രീകരിച്ചായിരിക്കും തുടക്കത്തില്‍ പരിപാടി സംഘടിപ്പിക്കുക. ഊര്‍ജ്ജസംരക്ഷണ ഉപാധികളുടെ വ്യാപനം , ബോധവല്ക്കരണ ക്ലാസ്സുകള്‍, വൈദ്യുതിയുടെ മാതൃകാപരമായ ഉപയോഗം പ്രചരിപ്പിക്കല്‍ എന്നിവയാണ് പ്രാഥമിക പരിപാടി. ഇതിനായി വിവിധ സന്നദ്ധ സംഘടനകള്‍, പൊതു പ്രവര്‍ത്തകര്‍, വിദഗ്ധര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. പരിപാടിയുടെ സംഘാടനത്തിനായി ഹരിപ്പാട് ഗ്രാമപഞ്ചായത്ത നാലാം വാര്‍ഡ് മെമ്പര്‍ സിന്ധു കാടുവെട്ടി ചെയര്‍പേഴ്‌സണും ശാസ്ത്ര സാഹിത്യ പരിഷത് മേഘലാ പ്രസിഡന്റ് പി ചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ