ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

2011, ജൂൺ 27, തിങ്കളാഴ്‌ച

രസതന്ത്രവര്‍ഷം ​ജില്ലാതല പരിശീലനം

     

       ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, കുട്ടനാട് മേഖലകള്‍ക്കായി രസതന്ത്രവര്‍ഷം ​ജില്ലാതല പരിശീലനം അമ്പലപ്പുഴ P.K മെമ്മോറിയല്‍ ലൈബ്രറിയില്‍ വച്ചു നടന്നു. മൂന്നു വനിതകളടക്കം ഇരുപത്തിയേഴ് പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. S.D. കോളേജ് രസതന്ത്രവിഭാഗം മുന്‍ മേധാവി പ്രോഫ.ജിതേന്ദ്രവര്‍മ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  P.ജയരാജ് അധ്യക്ഷത വഹിച്ചു. മനുഷ്യശരീരത്തിലെ രസതന്ത്രം എന്ന വിഷയത്തില്‍ ഡോ.ലിജി ക്ലാസെടുത്തു, അടുക്കള രസതന്ത്രം എന്ന വിഷയത്തില്‍ അജയന്‍ക്ലാസെടുത്തു. തുടര്‍ന്ന് മേഖലകള്‍ തിരിഞ്ഞ് ഭാവിപരിപാടികളെകുറിച്ച് ചര്‍ച്ച നടത്തി. എല്ലാമേഖലകളിലും ജുലൈ നാലുമുതല്‍ പത്തുവരെ രസതന്ത്രവര്‍ഷംക്ലാസുകളും പുസ്തക പ്രചരണവും നടക്കും. തുടര്‍ന്ന് A.Rമുഹമ്മദ് അസ്ലം സമാപന പ്രസംഗം നടത്തി. 

2011, ജൂൺ 6, തിങ്കളാഴ്‌ച

പ്രകൃതിക്കായി ഒരു ദിനം

          ഹരിപ്പാട് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ നടന്നു.
          കുമാരപുരം യൂണിറ്റില്‍ പുതുതായ് രുപീകരിക്കപ്പെട്ട ക്യൂറി ബാലവേദിയുടെ നേതൃത്വത്തില്‍  യൂണിറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതിദിന പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് മേഖലാക്കമ്മിറ്റിഅംഗം ബി.സുധീഷ് ക്ലാസെടുത്തു. തുടര്‍ന്ന് സ്കുളങ്കണത്തില്‍ വൃക്ഷതൈ നടീലും എല്ലാ കുട്ടികള്‍ക്കും വൃക്ഷതൈ വിതരണവും നടന്നു.
          നടുവട്ടം യൂണിറ്റില്‍ മേഖലാസെക്രട്ടറി എസ്സ്.സത്യജ്യോതിയുടെ അധ്യക്ഷതയില്‍ പരിസ്ഥിതിദിന ക്വിസ്സും റാലിയും നടത്തി. പരിപാടികള്‍ ലൈബ്രറികൗണ്‍സില്‍ കാര്‍ത്തികപ്പള്ളി താലുക്ക് പ്രസിഡന്റ് മുഞ്ഞിനാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനികൃഷ്ണകുമാര്‍ ആശംസകളര്‍പ്പിച്ചു. പരിസ്ഥിതിദിന ക്വിസ്സില്‍ Govt G H S S ന് ഒന്നാം സ്താനവും S N trust H S S ന് രണ്ടാം സ്ഥാനവും ലഭിച്ചു.

2011, ജൂൺ 5, ഞായറാഴ്‌ച

ക്യൂറി ബാലവേദി

         കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കുമാരപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജുണ് 5 ന് ബാലവേദി രുപീകരിച്ചു. രസതന്ത്രത്തിന് മഹത്തായ സംഭാവനകള്‍ നല്‍കുകയും രസതന്ത്രത്തിന് വേണ്ടി ജീവിക്കുകയും ചെയ്ത മദാം ക്യൂറിയോടുള്ള ആരാധനാര്‍ഥം ക്യൂറിബാലവേദി എന്ന പേര് നല്കി. ക്യൂറിബാലവേദിയുടെ പ്രസിഡന്റായി ശ്രീക്കുട്ടനേയും സെക്രട്ടറിയായി നിര്‍മലയേയും തിരഞ്ഞെടുത്തു. അദ്യദിനം പരിസരദിനമായതിനാല്‍ പരിസരദിന പരിപാടിഎന്ന നിലക്ക് വൃക്ഷതൈ നടീലും പരിസരദിന പോസ്റ്റര്‍ പ്രചരണവും നടത്തി. പരിസരദിനത്തിന്റ പ്രാധാന്യം സംബന്തിച്ച് മേഖലാക്കമ്മിറ്റി അംഗം ബി.സുധീഷ് ക്ലാസെടുത്തു.