ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

2011, ഡിസംബർ 22, വ്യാഴാഴ്‌ച

ഊര്‍ജ ക്യാമ്പയ്ന്‍

     വേണം ​മറ്റോരു കേരളം മേഖലാ ക്യാമ്പയ്നുകള്‍ പുരോഗമിക്കുന്നു. ഹരിപ്പാട് മേഖലയിലെ ഊര്‍ജ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് കുമാരപുരം യൂണിറ്റിലെ ക്യുറീ ബാലവേദിയിലെ കുട്ടികള്‍ വീടുകള്‍ സന്ദര്‍ശിച്ച് അടുപ്പുകളുടെ ദക്ഷത കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണം ചെയ്തു. പരീക്ഷണഫലമായി മൂന്നുകല്ലടുപ്പുകള്‍ ശരാശരി 16% ദക്ഷത നല്‍കുമ്പോള്‍ പരിഷത്ത് അടുപ്പുകള്‍ ശരാശരി 23% ദക്ഷത നല്‍കുന്നതായ് കണ്ടെത്തി.
പരീക്ഷണ റിപ്പോര്‍ട്ട്
മൂന്നുകല്ലടുപ്പ്
കത്തിയ വിറകിന്റെ അളവ് = 0.16Kg
വിറകിന്റെ കലോറിക മുല്യം = 14000 KJ
വിറക് പുറന്തള്ളിയ താപോര്‍ജ്ജം = 0.16 X 14000 = 2240KJ
അടുപ്പില്‍ വച്ച ജലത്തിന്റെ ഭാരം = 2Kg
ജലത്തിന്റെ താപനിലയിലെ വര്‍ധനവ് = 73 - 29 = 440 C
ജലത്തിന്റെ ആപേക്ഷിക താപം = 4.2 KJ/Kg k
ജലം ആഗിരണം ചെയ്ത താപോര്‍ജ്ജം = 2 X 44 X 4.2 = 369.6 KJ
ദക്ഷത = [369.6/2240] X 100% = 16.5%

പരിഷത്തടുപ്പ്                       
കത്തിയ വിറകിന്റെ അളവ് = 0.19Kg
വിറകിന്റെ കലോറിക മുല്യം = 14000 KJ
വിറക് പുറന്തള്ളിയ താപോര്‍ജ്ജം = 0.19 X 14000 = 2660KJ
പ്രധാന അടുപ്പില്‍ വച്ച ജലത്തിന്റെ ഭാരം = 3Kg
ജലത്തിന്റെ താപനിലയിലെ വര്‍ധനവ് = 70 - 29 = 410 C
ജലത്തിന്റെ ആപേക്ഷിക താപം = 4.2 KJ/Kg k
ജലം ആഗിരണം ചെയ്ത താപോര്‍ജ്ജം = 3 X 41 X 4.2 = 516.6 KJ
സെക്കന്ററി അടുപ്പില്‍ വച്ച ജലത്തിന്റെ ഭാരം = 2Kg
ജലത്തിന്റെ താപനിലയിലെ വര്‍ധനവ് = 39 - 29 = 100 C
ജലത്തിന്റെ ആപേക്ഷിക താപം = 4.2 KJ/Kg k
ജലം ആഗിരണം ചെയ്ത താപോര്‍ജ്ജം = 2 X 10 X 4.2 = 84 KJ
ആകെ ആഗിരണം ചെയ്ത താപോര്‍ജ്ജം = 516.6 + 84 = 600.6
ദക്ഷത = [600.6/2660] X 100% = 22.5%



2011, ഡിസംബർ 17, ശനിയാഴ്‌ച

വേണം മറ്റൊരു കേരളം ക്യാമ്പയിന്‍ പദയാത്ര - ഹരിപ്പാട് മേഖലാ സ്വാഗതസംഘം രൂപീകരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'വേണം മറ്റൊരു കേരളം' വികസന കാമ്പയിന്റെ ഭാഗമായി 2012 ജനുവരി 13ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് 30 ന് ആലുവയില്‍ സമാപിക്കുന്ന പദയാത്രക്ക് ഹരിപ്പാട് സ്വീകരണം നല്‍കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സുജാത , ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. എം ചന്ദ്രന്‍, കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീദേവി രാജു, വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോണിക്ക ലാസര്‍, പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിന എന്നിവര്‍ രക്ഷാധികാരികളും മുന്‍ ഹരിപ്പാട് എം. എല്‍. എ ശ്രീ. സി ബി സി വാര്യര്‍ ചെയര്‍മാനും , ശ്രീ പി ചന്ദ്രന്‍ ജനറല്‍ കണ്‍വീനറും, ശ്രീ സത്യജ്യോതി ട്രഷററുമായ നൂറംഗ സ്വാഗത സംഘമാണ് രൂപീകരിച്ചിട്ടുള്ളത്. പദയാത്രാ സ്വീകരണത്തിനുംമായി പബ്ലിസിറ്റി, ജാഥാ സ്വീകരണം , സെമിനാര്‍, പുസ്തകപ്രചരണം, താമസം - ഭക്ഷണം എന്നീ സബ് കമ്മിറ്റി കളും രൂപീകരിച്ചു
2012 – ല്‍ ശാസ്ത്രസാഹിത്യ പരിഷത്തിന് അന്‍പതുവയസ്സ് തികയുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍, പുതിയൊരു കേരളത്തിനായി ശ്കതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് പരിഷത്തിന്റെ കഴിഞ്ഞ വാര്‍ഷിക സമ്മേളനം തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 'വേണം മറ്റൊരു കേരളം' എന്ന പേരില്‍ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ക്യാമ്പയിന് പരിഷത് തുടക്കമിടുകയാണ്. കേരളത്തിന്റെ 12 -ം പദ്ധതിക്ക് സഹായകമാകുമാറ് 16 വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാറുകള്‍, പരിഷത്തിന്റെ 136 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വ്യത്യസ്തവിഷയങ്ങളിലുള്ള പഠനവും തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കി മേഖലാതലത്തിലുള്ള ഇടപെടലുകളും, വീട്ടുമുറ്റക്ലാസ്സുകള്‍, ഗൃഹസന്ദര്‍ശനം, ഡിസംബറില്‍ നടക്കുന്ന ശാസത്ര കലാജാഥ, ചലച്ചിത്രയാത്രകള്‍, ജനുവരിയില്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന രണ്ട് പദയാത്രകള്‍ ഇങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. 2012 ജനുവരി 24, 25 തീയതികളിലാണ് ഹരിപ്പാട് മേഖലയിലൂടെ പദയാത്ര കടന്നു പോകുന്നത്. നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, കരുവാറ്റ എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും

2011, നവംബർ 26, ശനിയാഴ്‌ച

വേണം, മറ്റൊരു കേരളം....


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ഹരിപ്പാട് ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃകാ ഊര്‍ജ്ജഗ്രാമം പരിപാടി കേരളത്തിന് മാതൃകയാകുമെന്ന് ഹരിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം ചന്ദ്രന്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാത്ത് നടക്കുന്ന 'വേണം മറ്റൊരു കേരളം' കാമ്പയിന്റെ ഹരിപ്പാട് മേഖലാതല ഉദ് ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ കെ. മോഹനന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സതിയമ്മ, മെമ്പര്‍മാരായ സിന്ധു, അനില്‍ മിത്ര, എന്‍. എസ്. എസ് കോ- ഓര്‍ഡിനേറ്റര്‍ ബി ബിജു, രാധാകൃഷണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതിക്ക് സഹായകമാകുമാറ് 16 വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാറുകള്‍, പരിഷത്തിന്റെ 136 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വ്യത്യസ്തവിഷയങ്ങളിലുള്ള പഠനവും തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കി മേഖലാതലത്തിലുള്ള ഇടപെടലുകളും, വീട്ടുമുറ്റക്ലാസ്സുകള്‍, ഗൃഹസന്ദര്‍ശനം, ഡിസംബറില്‍ നടക്കുന്ന ശാസത്ര കലാജാഥ, ചലച്ചിത്രയാത്രകള്‍, ജനുവരിയില്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന രണ്ട് പദയാത്രകള്‍ ഇങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഹരിപ്പാട് മേഖലയില്‍ ഹരിപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് കേന്ദ്രീകരിച്ചായിരിക്കും തുടക്കത്തില്‍ പരിപാടി സംഘടിപ്പിക്കുക. ഊര്‍ജ്ജസംരക്ഷണ ഉപാധികളുടെ വ്യാപനം , ബോധവല്ക്കരണ ക്ലാസ്സുകള്‍, വൈദ്യുതിയുടെ മാതൃകാപരമായ ഉപയോഗം പ്രചരിപ്പിക്കല്‍ എന്നിവയാണ് പ്രാഥമിക പരിപാടി. ഇതിനായി വിവിധ സന്നദ്ധ സംഘടനകള്‍, പൊതു പ്രവര്‍ത്തകര്‍, വിദഗ്ധര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. പരിപാടിയുടെ സംഘാടനത്തിനായി ഹരിപ്പാട് ഗ്രാമപഞ്ചായത്ത നാലാം വാര്‍ഡ് മെമ്പര്‍ സിന്ധു കാടുവെട്ടി ചെയര്‍പേഴ്‌സണും ശാസ്ത്ര സാഹിത്യ പരിഷത് മേഘലാ പ്രസിഡന്റ് പി ചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു.

2011, ജൂൺ 27, തിങ്കളാഴ്‌ച

രസതന്ത്രവര്‍ഷം ​ജില്ലാതല പരിശീലനം

     

       ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, കുട്ടനാട് മേഖലകള്‍ക്കായി രസതന്ത്രവര്‍ഷം ​ജില്ലാതല പരിശീലനം അമ്പലപ്പുഴ P.K മെമ്മോറിയല്‍ ലൈബ്രറിയില്‍ വച്ചു നടന്നു. മൂന്നു വനിതകളടക്കം ഇരുപത്തിയേഴ് പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. S.D. കോളേജ് രസതന്ത്രവിഭാഗം മുന്‍ മേധാവി പ്രോഫ.ജിതേന്ദ്രവര്‍മ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  P.ജയരാജ് അധ്യക്ഷത വഹിച്ചു. മനുഷ്യശരീരത്തിലെ രസതന്ത്രം എന്ന വിഷയത്തില്‍ ഡോ.ലിജി ക്ലാസെടുത്തു, അടുക്കള രസതന്ത്രം എന്ന വിഷയത്തില്‍ അജയന്‍ക്ലാസെടുത്തു. തുടര്‍ന്ന് മേഖലകള്‍ തിരിഞ്ഞ് ഭാവിപരിപാടികളെകുറിച്ച് ചര്‍ച്ച നടത്തി. എല്ലാമേഖലകളിലും ജുലൈ നാലുമുതല്‍ പത്തുവരെ രസതന്ത്രവര്‍ഷംക്ലാസുകളും പുസ്തക പ്രചരണവും നടക്കും. തുടര്‍ന്ന് A.Rമുഹമ്മദ് അസ്ലം സമാപന പ്രസംഗം നടത്തി. 

2011, ജൂൺ 6, തിങ്കളാഴ്‌ച

പ്രകൃതിക്കായി ഒരു ദിനം

          ഹരിപ്പാട് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ നടന്നു.
          കുമാരപുരം യൂണിറ്റില്‍ പുതുതായ് രുപീകരിക്കപ്പെട്ട ക്യൂറി ബാലവേദിയുടെ നേതൃത്വത്തില്‍  യൂണിറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതിദിന പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് മേഖലാക്കമ്മിറ്റിഅംഗം ബി.സുധീഷ് ക്ലാസെടുത്തു. തുടര്‍ന്ന് സ്കുളങ്കണത്തില്‍ വൃക്ഷതൈ നടീലും എല്ലാ കുട്ടികള്‍ക്കും വൃക്ഷതൈ വിതരണവും നടന്നു.
          നടുവട്ടം യൂണിറ്റില്‍ മേഖലാസെക്രട്ടറി എസ്സ്.സത്യജ്യോതിയുടെ അധ്യക്ഷതയില്‍ പരിസ്ഥിതിദിന ക്വിസ്സും റാലിയും നടത്തി. പരിപാടികള്‍ ലൈബ്രറികൗണ്‍സില്‍ കാര്‍ത്തികപ്പള്ളി താലുക്ക് പ്രസിഡന്റ് മുഞ്ഞിനാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനികൃഷ്ണകുമാര്‍ ആശംസകളര്‍പ്പിച്ചു. പരിസ്ഥിതിദിന ക്വിസ്സില്‍ Govt G H S S ന് ഒന്നാം സ്താനവും S N trust H S S ന് രണ്ടാം സ്ഥാനവും ലഭിച്ചു.

2011, ജൂൺ 5, ഞായറാഴ്‌ച

ക്യൂറി ബാലവേദി

         കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കുമാരപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജുണ് 5 ന് ബാലവേദി രുപീകരിച്ചു. രസതന്ത്രത്തിന് മഹത്തായ സംഭാവനകള്‍ നല്‍കുകയും രസതന്ത്രത്തിന് വേണ്ടി ജീവിക്കുകയും ചെയ്ത മദാം ക്യൂറിയോടുള്ള ആരാധനാര്‍ഥം ക്യൂറിബാലവേദി എന്ന പേര് നല്കി. ക്യൂറിബാലവേദിയുടെ പ്രസിഡന്റായി ശ്രീക്കുട്ടനേയും സെക്രട്ടറിയായി നിര്‍മലയേയും തിരഞ്ഞെടുത്തു. അദ്യദിനം പരിസരദിനമായതിനാല്‍ പരിസരദിന പരിപാടിഎന്ന നിലക്ക് വൃക്ഷതൈ നടീലും പരിസരദിന പോസ്റ്റര്‍ പ്രചരണവും നടത്തി. പരിസരദിനത്തിന്റ പ്രാധാന്യം സംബന്തിച്ച് മേഖലാക്കമ്മിറ്റി അംഗം ബി.സുധീഷ് ക്ലാസെടുത്തു.