കുമാരപുരം യൂണിറ്റില്‍ പുതുതായ് രുപീകരിക്കപ്പെട്ട ക്യൂറി ബാലവേദിയുടെ നേതൃത്വത്തില്‍ യൂണിറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതിദിന പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് മേഖലാക്കമ്മിറ്റിഅംഗം ബി.സുധീഷ് ക്ലാസെടുത്തു. തുടര്‍ന്ന് സ്കുളങ്കണത്തില്‍ വൃക്ഷതൈ നടീലും എല്ലാ കുട്ടികള്‍ക്കും വൃക്ഷതൈ വിതരണവും നടന്നു.
നടുവട്ടം യൂണിറ്റില്‍ മേഖലാസെക്രട്ടറി എസ്സ്.സത്യജ്യോതിയുടെ അധ്യക്ഷതയില്‍ പരിസ്ഥിതിദിന ക്വിസ്സും റാലിയും നടത്തി. പരിപാടികള്‍ ലൈബ്രറികൗണ്‍സില്‍ കാര്‍ത്തികപ്പള്ളി താലുക്ക് പ്രസിഡന്റ് മുഞ്ഞിനാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനികൃഷ്ണകുമാര്‍ ആശംസകളര്‍പ്പിച്ചു. പരിസ്ഥിതിദിന ക്വിസ്സില്‍ Govt G H S S ന് ഒന്നാം സ്താനവും S N trust H S S ന് രണ്ടാം സ്ഥാനവും ലഭിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ